തിരൂർ: ജനതാദൾ നേതാവും സാമൂഹ്യസാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പറവണ്ണയിലെ സിഎം മൊയ്തീൻകുട്ടി(77) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9.30ന് പറവണ്ണ വടക്കേ ജുമുഅ മസ്ജിദ് കബർസ്ഥാനിൽ. ജനതാദൾ തിരൂർ മണ്ഡലം സെക്രട്ടറി, എൽഡിഎഫ് തിരൂർ മണ്ഡലം കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുന്നു. പരേതനായ എ സി ഷണ്മുഖദാസിന്റെ കൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട് ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം, മലപ്പുറം ജില്ലാ സെക്രട്ടറി പറവണ്ണ എംഇഎസ് ഹോസ്പിറ്റൽ പ്രഥമ മാനേജർ, സൗഹൃദവേദി തിരൂർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സുബൈദ. മകൾ: ലൈല. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ, പരേതരായ സെയ്തലവി, മുഹമ്മദലി, അബ്ദുല്ലത്തീഫ്, ആസ്യ കുട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ