തിരൂർ: ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് നിർമ്മിച്ച് കൊണ്ടുവന്ന വിവിധതരം ഭക്ഷണസാധനങ്ങൾ 10 സ്റ്റോളുകളിലൂടെയാണ് വിൽപ്പന നടത്തിയത്. സ്കൂളിലെ 850-ഓളം വരുന്ന മുഴുവൻ വിദ്യാർത്ഥികളും ഫെസ്റ്റിൽ പങ്കാളികളായി. പരിപാടിക്ക് പൂർണ്ണ പിന്തുണയുമായി രക്ഷിതാക്കളും ഒപ്പം നിന്നു.
പി.ടി.എ. പ്രസിഡന്റ് ജീന ഭാസ്കർ, ട്രഷറർ സന്ധ്യ എന്നിവർ ചേർന്ന് ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ഫുഡ് ഫെസ്റ്റിലൂടെ സമാഹരിച്ച തുകയും, 'എന്റെ നാടിന് ഒരു സ്നേഹസമ്മാനം' പദ്ധതിയിലൂടെ കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ സ്കൂൾ ചാരിറ്റി ഫണ്ടിലേക്ക് നൽകിയ തുകയും ചേർത്ത് 75,000 രൂപ സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ സഹോദരന്റെ ചികിത്സാ ചിലവിലേക്ക് കൈമാറി.
ഫോട്ടോ: ബാവ ബാപ്പു സ്റ്റുഡിയോ



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ