തിരൂർ: തലക്കടത്തൂർ മഹല്ല് ജുമ മസ്ജിദ് കമ്മിറ്റിയുടെ ഔദ്യോഗിക ലെറ്റർ പാഡ് വ്യാജമായി നിർമ്മിച്ച് വിവിധ സ്ഥലങ്ങളിൽ വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി പരാതി. സംഭവത്തിൽ തട്ടിപ്പ് സംഘത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് മഹല്ല് മുത്തവല്ലിയും ഖാസിയുമായ പട്ടത്തിൽ കുഞ്ഞിമുഹമ്മദ് തിരൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി.
വ്യാജ ലെറ്റർ പാഡ് ഉപയോഗിച്ച് പണപ്പിരിവ് നടത്തുന്നത് സംബന്ധിച്ച് നിരവധി വ്യക്തികൾ ഫോൺ മുഖേന മഹല്ല് കമ്മിറ്റിയെ വിവരമറിയിച്ചിരുന്നു. തുടർന്ന് ഇത്തരത്തിൽ വ്യാജമായി തയ്യാറാക്കിയ കത്തിന്റെ ഒരു കോപ്പി കമ്മിറ്റിക്ക് ലഭിക്കുകയും ചെയ്തതോടെയാണ് പൊലീസിനെ സമീപിച്ചത്.
മഹല്ലിന്റെ പേര് ദുരുപയോഗം ചെയ്തും വ്യാജ രേഖകൾ ചമച്ചും ജനങ്ങളെ വഞ്ചിക്കുന്ന സംഘത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികൾക്കുമെതിരെ അടിയന്തരമായി അന്വേഷണം നടത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ