വിനോദ് തലപ്പള്ളിക്ക് വിട ചൊല്ലി തിരൂർ; മൗനജാഥയും സർവ്വകക്ഷി അനുസ്മരണവും സംഘടിപ്പിച്ചു


തിരൂർ:
ദേശാഭിമാനി തിരൂർ ഏരിയ ലേഖകനും തിരൂർ പ്രസ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറിയുമായിരുന്ന വിനോദ് തലപ്പള്ളിയുടെ നിര്യാണത്തിൽ അനുശോചിച്ച്മൗനജാഥയും സർവ്വകക്ഷി അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
താഴേപ്പാലം എസ് ബി ഐ പരിസരത്തുനിന്ന് ആരംഭിച്ച മൗനജാഥ സെൻട്രൽ ജങ്ഷനിൽ സമാപിച്ചു. തുടർന്ന് ടാക്സി സ്റ്റാൻഡിൽ നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ സി പി എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.പി ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. യു സൈനുദീൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സി പി എം ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ.ഗഫൂർ പി ലില്ലീസ്, ഇ അഫ്സൽ, തിരൂർ പ്രസ് ക്ലബ് പ്രസിഡന്റ് പി കെ രതീഷ്, അബ്ദുസമദ് (മുസ്ലിം ലീഗ്), സി വി വിമൽകുമാർ (കോൺഗ്രസ്), അഡ്വ. ദിനേശ് പൂക്കയിൽ (സി പി ഐ), രവി തേലത്ത് (ബി ജെ പി), ഇമ്പിച്ചിബാവ സഹകരണ ആശുപത്രി ചെയർമാൻ എ ശിവദാസൻ, ജോണി ടി മാത്യു (കേരള കോൺഗ്രസ് - എം), പിമ്പുറത്ത് ശ്രീനിവാസൻ (സോഷ്യലിസ്റ്റ് ജനതാദൾ), പാറപ്പുറത്ത് കുഞ്ഞുട്ടി (എൻ സി പി - എസ് പി), കെ ലത്തീഫ് (നാഷണൽ ലീഗ്), നാസർ കൊട്ടാരത്ത് (കേരള കോൺഗ്രസ് - ബി), നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പാറയിൽ അൻവർ, മുതിർന്ന മാധ്യമപ്രവർത്തകൻ കെ പി ഒ റഹ്‌മത്തുള്ള, ഗായകൻ ഫിറോസ് ബാബു, സി സെൻ (കെ എസ് ടി എ.), ബഷീർ പുത്തൻവീട്ടിൽ, ദിലീപ് അമ്പായത്തിൽ, മനോജ് പാറശ്ശേരി തുടങ്ങിയവർ സംസാരിച്ചു. സി പി എം ഏരിയ സെക്രട്ടറി ടി ഷാജി സ്വാഗതവും എം മിർഷാദ് നന്ദിയും പറഞ്ഞു.

facebook

വളരെ പുതിയ വളരെ പഴയ