തിരൂർ: മാപ്പിളപ്പാട്ട് ശാഖയിലെ അനശ്വര സംഗീതപ്രതിഭയും പ്രശസ്ത തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കറിന്റെ സ്മരണ പുതുക്കി കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ. ജനഹൃദയങ്ങൾ കവർന്ന നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകൾക്ക് സംഗീതം പകർന്ന് ഈണങ്ങളുടെ തോഴനായി മാറിയ അതുല്യ കലാകാരന്റെ അനുസ്മരണ ചടങ്ങ് തിരൂർ മാപ്പിള കലാ അക്കാദമി ഓഫീസിലാണ് നടന്നത്.
ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ഫൈസൽ കന്മന ആലപിച്ച അനുസ്മരണ ഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. അക്കാദമി പ്രസിഡന്റ് ഷാഫി സബ്ക്ക അധ്യക്ഷത വഹിച്ച യോഗം പ്രശസ്ത ഗായിക ഇഷ്‌റത്ത് സബാഹ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ഗായകൻ ഫിറോസ് ബാബു മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
അഷറഫ് പാലപ്പെട്ടി, കെ.പി.ഒ. റഹ്മത്തുല്ല, സമദ് തിരൂർ, ഷരീഫ് കൂട്ടായി, അസ്‌ലം തിരൂർ, ഹാരിസ്, സൽമ തിരൂർ, ഹനീഫ തിരൂർ, ഷബീറലി റിഥം, അയ്യൂബ് ആലുക്കൽ, കബീർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് കോഴിക്കോട് അബൂബക്കറിന്റെ സംഗീത യാത്രയെയും സംഭാവനകളെയും ഓർത്തെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ