നരേന്ദ്ര മോദി ആധുനിക ഭാരതത്തിൻ്റെ ശില്പി: സി. കൃഷ്ണകുമാർ


തിരൂർ:
ആധുനിക ഭാരതത്തിൻ്റെ ശില്പിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ്  സി. കൃഷ്‌ണകുമാർ. പുറത്തൂരിൽ നടന്ന ബി.ജെ.പി. മലപ്പുറം വെസ്‌റ്റ് ജില്ലാ ദ്വിദിന പഠനശിബിരത്തിൻ്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച പഠനശിബിരത്തിൽ 14 സെഷനുകളിലായി നടന്ന ക്ലാസുകളിൽ 120 നേതാക്കൾ പങ്കെടുത്തു. ബി.ജെ.പി ജില്ലാ അധ്യക്ഷ ദീപ പുഴക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രതീഷ് സ്വാഗതവും മണ്ഡലം പ്രസിഡൻ്റ് അജേഷ് അമ്പാട്ട് നന്ദിയും പറഞ്ഞു.

പി. രഘുനാഥ്, രവിതേലത്ത്, കെ. നാരായണൻ മാസ്‌റ്റർ, പ്രേമൻ മാസ്‌റ്റർ, കെ.കെ. സുരേന്ദ്രൻ, പി.സി. നാരായണൻ, കെ. ജനചന്ദ്രൻ മാസ്റ്റർ, കെ. ഗിരീഷ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഫോട്ടോ: ബാവ ബാപ്പു സ്റ്റുഡിയോ

facebook

വളരെ പുതിയ വളരെ പഴയ