തിരൂർ: പ്രവാചക ദർശനങ്ങൾ എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്നതാണെന്നും അവിടുത്തെ അധ്യാപനങ്ങളെല്ലാം കാലാതീതമാണെന്നും എഴുത്തുകാരനും മലയാള സർവകലാശാല മുൻ വിസിയുമായ ഡോ.അനിൽ വള്ളത്തോൾ. സ്പ്രിംഗ് ഓഫ് മേഴ്‌സി എന്ന പേരിൽ നടക്കുന്ന മുസ്‌ലിം എജുക്കേഷനൽ ട്രസ്റ്റ് മീലാദ് കാമ്പയിന്റെ ഭാഗമായി തിരൂർ സാംസ്‌കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച ടീച്ചേഴ്‌സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം ഇ ടി അക്കാദമിക് കോ ഓഡിനേറ്റർ സലാം മണ്ണാരക്കൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അബ്ദുർറഹ്മാൻ മുഈനി മോഡറേറ്ററായിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ മുസ്‌ലിയാർ സജീർ, മോറൽ സ്റ്റഡീസ് എച്ച് ഒ ഡി സൈതലവി ബാഖവി, എം ഇ ടി ഫിനാൻസ് ഡയറക്ടർ എം അബ്ദുൽ ഗഫൂർ, ജി അക്കാദമി ഡയറക്ടർ കെ മുഹമ്മദ് ബുഖാരി, വൈസ് പ്രിൻസിപ്പൽ കെ കെ ബീന, മുഹമ്മദ് ബുഖാരി ചെറിയമുണ്ടം, എ ബഷീർ, സയ്യിദ് അബ്ദുൽ അസീസ് സഖാഫി, വിനീഷ്, ജസീല, പ്രിയ മോൾ, എ സൽമത്ത് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: ബാവ ബാപ്പു സ്റ്റുഡിയോ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ