മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണം: ആർ.എ.ടി.എഫ്


തിരൂർ: മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് തിരൂർ ഉപജില്ലാ റിട്ടയർഡ് അറബിക് ടീച്ചേഴ്സ് ഫോറം (ആർ.എ.ടി.എഫ്) സമ്മേളനം സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അറബി ഭാഷയുടെ വികസന സാധ്യതകൾ പരിഗണിച്ച് പഠനത്തിനും ഗവേഷണത്തിനുമായി അറബിക് സർവ്വകലാശാല സ്ഥാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.

തിരൂർ ഹോട്ടൽ സംഗം ഹാളിൽ നടന്ന ഉപജില്ലാ സമ്മേളനം ആർ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. കുഞ്ഞിപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഇ. ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി. അലവി മാസ്റ്ററുടെ ഖുർആൻ സന്ദേശത്തോടെ ആരംഭിച്ച ചടങ്ങിൽ സെക്രട്ടറി എ. അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞു. ഈ അക്കാദമിക് വർഷത്തിൽ വേർപിരിഞ്ഞ സഹപ്രവർത്തകരെ അനുസ്മരിച്ച് സി.കെ. ഷരീഫ് മാസ്റ്റർ പ്രഭാഷണം നടത്തി.

അമ്പത്തിരണ്ട് വർഷത്തെ പത്രപ്രവർത്തന രംഗത്തെ മികച്ച സേവനം മാനിച്ചു സംസ്ഥാന വൈസ് പ്രസിഡന്റും മുഖ്യാതിഥിയുമായ ഉബൈദുള്ള താനാളൂരിനെ ആർ.എ.ടി.എഫ് തിരൂർ ഉപജില്ലാ കമ്മിറ്റിക്കു വേണ്ടി ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാൻ ഫാറൂഖി പൊന്നാടയണിയിച്ച് ആദരിച്ചു. 80 വയസ്സ് തികഞ്ഞ മുതിർന്ന അധ്യാപകരായ എം. യഹ്‌യാ മാസ്റ്റർ (കോട്ട്), പി.എം. അബൂബക്കർ മാസ്റ്റർ (വാക്കാട്) എന്നിവരെ യഥാക്രമം ഇ. ഹംസ മാസ്റ്റർ, എൻ. കുഞ്ഞിപ്പ മാസ്റ്റർ എന്നിവർ ആദരിച്ചു.

'മെഡിസെപ്പും പെൻഷൻകാരുടെ പ്രശ്നങ്ങളും' എന്ന വിഷയത്തിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം പി. മൂസ്സക്കുട്ടി കൊണ്ടോട്ടി ക്ലാസെടുത്തു. വനിതാ വിഭാഗം ചെയർപേഴ്സൺ കെ. സഫിയ ടീച്ചർ, കെ. അബ്ദുൾ ഖാദർ മാസ്റ്റർ മുത്തൂർ, ആർ. മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സമൂഹത്തോടുള്ള ബാധ്യതാനിർവ്വഹണം അജണ്ടയാക്കി സാമൂഹ്യ സേവന രംഗത്ത് സജീവമാകാനും, തിന്മകൾക്കെതിരെ ഖുർആനിന്റെ ഭാഷ കൈകാര്യം ചെയ്യുന്നവരായ അധ്യാപകർ നന്മയുടെ പ്രചാരകരാകാനും സമ്മേളനം ആഹ്വാനം ചെയ്തു. കെ.പി. ഉമർക്കുട്ടി മാസ്റ്റർ, സി. അലവി മാസ്റ്റർ, പി.കെ. സഈദ സുല്ലമിയ എന്നിവരുടെ ഗാനാലാപനത്തോടെ സമ്മേളനം അവസാനിച്ചു.

ഫോട്ടോ: ബാവ ബാപ്പു സ്റ്റുഡിയോ

facebook

വളരെ പുതിയ വളരെ പഴയ