തിരൂർ: വൈകീട്ട് 6 മണിക്ക് പയ്യനങ്ങാടിയിൽ നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് ഗഫൂർ പി. ലില്ലീസും കനക ഫൈസൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
സാംസ്‌കാരിക ഘോഷയാത്ര പയ്യനങ്ങാടിയിൽ നിന്ന് തുടങ്ങി തിരൂർ നഗരം ചുറ്റി ഏഴൂർ-കോരങ്ങത്ത് റോഡ് വഴി കല്ലിങ്ങൽ റോഡിലൂടെ പയ്യനങ്ങാടി കോട്ട് ഫെസ്റ്റ് ഗ്രൗണ്ടിൽ രാത്രി പതിനൊന്ന് മണിയോടെ സമാപിച്ചു.
ഘോഷയാത്രയിൽ പത്തിൽ പരം ഗജവീരന്മാരും 400 ഓളം കലാകാരന്മാരും പത്തോളം ക്ലബ്ബുകളുടെ വിവിധ കലാപരിപാടികളും തുടർന്ന് കോട്ട് ഫെസ്റ്റ് ഗ്രൗണ്ടിൽ വെച്ച് മെഗാ നറുക്കെടുപ്പും നടന്നു. ഘോഷയാത്രക്ക് കോട്ട് ഫെസ്റ്റ് കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് താഴത്തേതിൽ, എം.എസ് ബാവ, റഷീദ് കിങ്കി, ഷബീറലി ചാലുപറമ്പിൽ, ഹാജി ഷറഫുദ്ധീൻ പെരുളിൽ, മാനു പേവുംകാട്ടിൽ, കബീർ മച്ചിഞ്ചേരി, സലീം പേവുംകാട്ടിൽ, പികെബി അൻവർ എന്നിവർ നേതൃത്യം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ