മുതിർന്ന മാധ്യമപ്രവർത്തകൻ മുഹമ്മദ് കുട്ടി മറീനയെ ആദരിച്ചു


തിരൂർ:
ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ മുഹമ്മദ് കുട്ടി മറീന പൊൻമുണ്ടത്തിനെ ആദരിച്ചു. മാധ്യമ രംഗത്തെ അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളെ മുൻനിർത്തിയായിരുന്നു ആദരവ് നൽകിയത്.

ചടങ്ങിൽ എൻ.എഫ്.പി.ആർ ജില്ലാ പ്രസിഡന്റ് മുസ്‌തഫഹാജി പുത്തൻ തെരു, ജില്ലാ ജനറൽ സെക്രട്ടറി റഷീദ് തലക്കടത്തൂർ, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽമജീദ് മൊല്ലഞ്ചേരി, തിരൂർ താലൂക്ക് പ്രതിനിധി സിദ്ധീഖ് പുല്ലാട്ട് എന്നിവർ സംബന്ധിച്ചു.

facebook

വളരെ പുതിയ വളരെ പഴയ