ചെറിയമുണ്ടം: കെ.പി അസറുദ്ദീൻ ചികിത്സാ സഹായ നിധിയിലേക്ക് എസ്.വൈ.എസ് പറപ്പൂതടം യൂണിറ്റ് തുക കൈമാറി. ചികിത്സാ കമ്മിറ്റി ഭാരവാഹികളായ വൈ.സൽമാൻ, എം.പി സൈതലവി ഹാജി എന്നിവർ തുക ഏറ്റുവാങ്ങി. 25000 രൂപയാണ് കൈമാറിയത്. ഇരു വൃക്കകളും തകരാറിലായി പ്രയാസമനുഭവിക്കുന്ന അസറുദ്ദീന് മാതാവാണ് വൃക്ക പകുത്ത് നൽകുന്നത്. എന്നാൽ ശസ്ത്രക്രിയക്കും തുടർ ചികത്സക്കുമായി 12 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രൈവറായി ജോലി ചെയ്യുന്ന അസറുദ്ദീന്റെ ചികിത്സക്ക് തുക സ്വരൂപിക്കുന്നതിനായി നാട്ടുകാർ ചേർന്നാണ് കമ്മിറ്റി രൂപീകരിച്ചത്. ചടങ്ങിൽ സി.സൽമാൻ, ഇൽയാസ് ഇർഫാനി, അബ്ദുറ്മാൻ ബാഖവി, ഹമീദ് ഫാളിലി, ഹസീബ് ഫാളിലി, സൈതലവി സഖാഫി സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ