30 പേർക്ക് സൗജന്യ ഹിയറിംഗ് എയ്ഡ് ലഭിക്കുന്ന കാരുണ്യ പദ്ധതിയുമായി കോട്ടക്കൽ ആസ്റ്റർ മിംസ്


കോട്ടക്കൽ : കേൾവി പരിമിതി അനുഭവിക്കുന്ന നിർധനരായ വ്യക്തികൾക്ക് സൗജന്യമായി ഹിയറിംഗ് എയ്ഡ് നൽകുന്ന ശ്രുതിസ്പർശം പദ്ധതിയുമായി കോട്ടക്കൽ ആസ്റ്റർ മിംസ്. ആസ്റ്റർ വോളന്റിയേഴ്സും ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്ത സഹകരണത്തോടെ  കോട്ടക്കൽ ആസ്റ്റർ മിംസ് സംഘടിപ്പിക്കുന്ന പദ്ധതിയിലൂടെ നിർധനരായ 30 പേർക്ക് സൗജന്യമായി ഹിയറിംഗ് എയ്ഡ് നൽകുമെന്ന് ആശുപത്രി അധികൃതർ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി സെപ്റ്റംബർ അഞ്ച് വരെ ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിന്റെ നേതൃത്വത്തിൽ  പ്രത്യേക നിർണയ ക്യാമ്പ് നടക്കുന്നതാണ്. പദ്ധതിയുടെ ഭാഗമായി അപേക്ഷിക്കുന്നവർ ബി.പി.എൽ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ അടങ്ങിയ രേഖകൾ സഹിതം ബന്ധപ്പെടേണ്ടതാണ്. അർഹതാ മാനദണ്ഡങ്ങൾ പാലിക്കുന്ന അപേക്ഷകരിൽ നിന്ന്  ഇ.എൻ.ടി വിഭാഗം വിദഗ്ദ്ധരുടെ വിശദമായ പരിശോധനകൾക്ക് ശേഷമാണ് അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.

സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബങ്ങൾക്ക് താങ്ങാനാവാത്ത ചികിത്സാച്ചെലവുകൾ പൂർണ്ണമായും സൗജന്യമാക്കുന്നത് വഴി കൃത്യമായ ആരോഗ്യപരിപാലനം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. വാർത്താസമ്മേളനത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജർ ഓപ്പറേഷൻസ് എം. ശ്രീഹരി, അസിസ്റ്റന്റ് മാനേജർ ബിസിനസ് ഡവലപ്മെന്റ് സി. റാഷിഖ്, ഓപ്പറേഷൻസ് മാനേജർ വി. ഷംസീർ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9633 009 259

facebook

വളരെ പുതിയ വളരെ പഴയ