മത സൗഹാർദ്ദത്തിന്റെ ഈണം മീട്ടി അലൻ; ദഫ് പഠിക്കണമെന്ന ആഗ്രഹത്തിന് തണലായി മദ്രസ കമ്മിറ്റി


പൊന്നാനി:
മനസ്സിൽ കൊതിച്ച ദഫിന്റെ താളത്തിലേക്ക് ചുവടുവെക്കാൻ ഏഴാം ക്ലാസ്സുകാരനായ അലൻ കൃഷ്ണന്  കാത്തിരിക്കേണ്ടിവന്നില്ല. ദഫ് മുട്ട് പഠിക്കണമെന്ന കുഞ്ഞു അലന്റെ ആഗ്രഹത്തിന് സ്നേഹത്തണലേകി മാതൃകയായിരിക്കുകയാണ് ഈശ്വരമംഗലം പള്ളിക്കടവ് ദാറുസ്സലാം മദ്രസ കമ്മിറ്റി.

പൊന്നാനി ചമ്രവട്ടം കടവ് സ്വദേശിയായ അലൻ കൃഷ്ണൻ ഏറെ നാളായി ദഫ് പഠിക്കണമെന്ന ആഗ്രഹം മനസ്സിൽ സൂക്ഷിക്കുകയായിരുന്നു.  നബിദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന റാലിയിൽ ദഫ് മറ്റുമായി കൂട്ടുകാർക്കൊപ്പം അണിനിരക്കണമെന്നതായിരുന്നു അലന്റെ ഏറ്റവും വലിയ ആഗ്രഹം.


വിദ്യാർത്ഥിയുടെ താല്പര്യമറിഞ്ഞ ദാറുസ്സലാം മദ്രസ കമ്മിറ്റി ഭാരവാഹികൾ ഒട്ടും മടിക്കാതെ അലന് ദഫ് പരിശീലിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുകയായിരുന്നു. തുടര്‍ന്ന്, നബിദിന റാലിയിൽ കൂട്ടുകാർക്കൊപ്പം ദഫിന്റെ താളമൊപ്പിച്ച് അലൻ അണിനിരന്നപ്പോൾ അത് നാടിനാകെ മനോഹരമായൊരു മതേതര കാഴ്ചയായി മാറി.

റാലിയിൽ വിജയകരമായി പങ്കെടുത്ത അലൻ കൃഷ്ണനെ നാട്ടുകാരും പള്ളി-മദ്രസ കമ്മിറ്റി ഭാരവാഹികളും ചേർന്ന് സമ്മാനങ്ങൾ നൽകി ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

facebook

വളരെ പുതിയ വളരെ പഴയ