ലീഡർ കൈത്താങ്ങ് ചാരിറ്റി ഫൗണ്ടേഷൻ ഓണാഘോഷം സംഘടിപ്പിച്ചു


തിരൂർ : തിരൂർ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന "ലീഡർ"കൈത്താങ്ങ് ചാരിറ്റി ഫൗണ്ടേഷൻ തിരൂർ എസ് എസ് എം പോളിടെക്നിക്ക് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി കുറുക്കോളി മൊയ്ദീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വെട്ടം ആലിക്കോയ, ഷരീഫാബി, തിരൂർ നഗരസഭ ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി, കൗൺസിലർമാരായ യാസർ പയ്യോളി, റിഷാദ് വെളിയമ്പാട്ട്, വ്യാപാരി പ്രതിനിധി പി പി അബ്ദുർറഹിമാൻ, ടി പി കേരളിയൻ, നൂർ മുഹമ്മദ്, ആയിഷ കുട്ടി തിരൂർ എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ 250 ഭക്ഷ്യധാന്യ കിറ്റും, ഓണകോടിയും, വിവാഹ ധനസഹായവും, ചികിൽസാ ധനസഹായവും വിതരണം ചെയ്‌തു. 

വിവിധ മേഘലകളിൽ പ്രാവിണ്യം തെളിയിച്ച പ്രമുഖ വ്യക്തികളെയും എസ് എസ് എൽ സി, പ്ലസ് ടു, നീറ്റ്,മദ്രസ്സ എന്നീ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു. ഓണ സദ്യയും ഗ്രൂപ്പ് അംഗങ്ങളായ അട്ടപ്പാടി  ടീമിന്റെ ആദിവാസി ഗോത്രകലകളും മറ്റു കലാ പരിപാടികളും ഓണക്കളികളും അരങ്ങേറി.

പരിപാടികൾക്ക് ജനറൽ സെക്രട്ടറി വിശ്വൻ തിരൂർ, ട്രഷറർ രാധാകൃഷ്ണൻ പടാട്ടിൽ, ഭാരവാഹികളായ ഡോ.സലാം മുതുവാട്ടിൽ, അഹമ്മദ് കോട്ടക്കൽ, കമാരൻ സി കെ, ജയപ്രകാശ്, കമറുദ്ദീൻ വെളിയങ്കോട്, കുമാരു, വിശാലം, ഗീത, കാർത്ത്യായനി, ഉമ്മുജാസ്, ദീപ, കദീജ, ആമിനാ മോൾ എന്നിവർ നേതൃത്വം നൽകി.

(ഫോട്ടോ: ബാവ ബാപ്പു സ്റ്റുഡിയോ)

facebook

വളരെ പുതിയ വളരെ പഴയ