മഞ്ഞച്ചോല ബി.എച്ച്.എം മദ്രസയിൽ രണ്ടുദിവസത്തെ മീലാദാഘോഷം പ്രൗഢമായി


മഞ്ഞച്ചോല: ബി.എച്ച്.എം മദ്രസയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ മീലാദാഘോഷ പരിപാടികൾ വൈവിധ്യമാർന്ന ചടങ്ങുകളോടെ സമാപിച്ചു. പ്രതികൂല കാലാവസ്ഥയിലും നാടൊട്ടുക്കും ജനങ്ങൾ ആഘോഷപരിപാടികളിൽ സജീവ പങ്കാളികളായി.
25-ന് രാവിലെ 7 മണിക്ക് മഹല്ല് ഭാരവാഹികളുടെ സാന്നിധ്യത്തിൽ സ്ഥലം ഖത്വീബ് അസ്ഗർ അലി സഖാഫി പതാക ഉയർത്തിയതോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. തുടർന്ന് മൗലിദ് പാരായണവും അന്നദാനവും നടന്നു. രാത്രി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രസിഡന്റ് സെയ്താലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സ്ഥലം മുദരിസ് അസ്ഗർ അലി സഖാഫി ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ മദ്റസ ടോപ്പേഴ്സ്, പൊതുപരീക്ഷ വിജയികൾ, മുഴുവൻ ദിവസങ്ങളിലും ഹാജറുള്ള വിദ്യാർത്ഥികൾ, എസ് എസ് എൽ സി വിജയികൾ എന്നിവർക്കുള്ള അവാർഡുകൾ ബാവ ഹാജി, മഹല്ല് സെക്രട്ടറി അശ്റഫ്, മദ്റസ സെക്രട്ടറി അബ്ദുറഹ്മാൻ ഹാജി, അലവിക്കുട്ടി, സാജു, ആസാദ് അരീക്കൽ, റഫീഖ് പള്ളിയത്ത് തുടങ്ങിയവർ വിതരണം ചെയ്തു.
വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഘോഷയാത്ര, അനുമോദന യോഗം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. വിദ്യാർത്ഥികളെ വേദിയിലെത്തിക്കുന്നതിനും പരിപാടികളുടെ വിജയത്തിനുമായി അബൂബക്കർ ഉസ്താദ്, യൂസുഫ് ഉസ്താദ് തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി. ഗ്രാൻഡ് ഫിനാലെയിൽ മുഹമ്മദ് റിള് വാൻ, മുഹമ്മദ് ഹിദാശ്, ശമ്മാസ് വി.പി, ഫാത്വിമ മിൻഹ & പാർട്ടി എന്നിവരുടെ കലാപ്രകടനങ്ങൾ ശ്രദ്ധേയമായി. ഘോഷയാത്രക്ക് വഴിയോരങ്ങളിൽ നാട്ടുകാരുടെയും വിവിധ കൂട്ടായ്മകളുടെയും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
'മാലിന്യമുക്ത മഞ്ഞച്ചോല' എന്ന ആശയം മുൻനിർത്തി സീറോ വേയ്സ്റ്റ് വളണ്ടിയേഴ്സ് നടത്തിയ ശുചീകരണ പ്രവർത്തനം പരിപാടിയുടെ പ്രധാന ആകർഷണമായി. ആഘോഷങ്ങൾ സമാപിച്ച ഉടൻ തന്നെ പരിസരങ്ങളിൽ ഒരു വേയ്സ്റ്റ് പോലും അവശേഷിപ്പിക്കാതെ വളണ്ടിയേഴ്സ് പ്രദേശം പൂർണമായും ശുചീകരിച്ചു.
പരിപാടിയുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത മാനേജ്മെന്റ് പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, വിദ്യാർത്ഥികൾ, പ്രോത്സാഹനങ്ങൾ നൽകിയ നാട്ടുകാർ എന്നിവർക്ക് ബി.എച്ച്.എം മഞ്ഞച്ചോല സ്വദർ മുഅല്ലിം പ്രത്യേക നന്ദി രേഖപ്പെടുത്തി.

facebook

വളരെ പുതിയ വളരെ പഴയ