5.92 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ തിരൂർ എക്‌സൈസ് പിടികൂടി


തിരൂർ:
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവിനെ തിരൂർ എക്‌സൈസ് പിടികൂടി. കൂട്ടായി നാലകത്ത് വീട്ടിൽ സനൂപ് റഹ്‌മാൻ (26) ആണ് 5.92 ഗ്രാം മെത്താംഫിറ്റമിനുമായി അറസ്റ്റിലായത്.

രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി എക്‌സൈസ് നിരീക്ഷണത്തിലായിരുന്ന ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് ഒളിപ്പിച്ചുവെച്ച നിലയിൽ ലഹരിമരുന്ന് കണ്ടെടുത്തത്. ആവശ്യക്കാർക്ക് ചെറിയ അളവിൽ ലഹരിവസ്തുക്കൾ എത്തിച്ചുനൽകുന്ന ആളാണ് പിടിയിലായ സനൂപ് റഹ്മാനെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

തിരൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രശോഭിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ കെ എം ബാബുരാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിഷ്‌ണു എം, നവാസ് എ ടി, അഖിലേഷ്, അഭിലാഷ് സി എം, സിന്ധു പട്ടേരി വീട്ടിൽ എന്നിവരും പങ്കെടുത്തു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കും.

facebook

വളരെ പുതിയ വളരെ പഴയ