കല്പകഞ്ചേരി: ജി.വി.എച്ച്.എസ്.എസ് കല്പകഞ്ചേരിയിലെ 1979-80 എസ്.എസ്.എൽ.സി ബാച്ചിന്റെ കുടുംബ കൂട്ടായ്മയായ 'ബ്ലോസം' രണ്ടാം വാർഷികാഘോഷം കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. സബാഹ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.കെ. അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കാടേങ്ങൽ വിശ്വനാഥൻ നായർ (നാഥേട്ടൻ), പി.കെ. മുഹമ്മദ് (കുഞ്ഞോൻ), അബൂബക്കർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുൻ എ.ഇ.ഒ ഹംസ മാസ്റ്റർ, എം.വി. ഗോപിനാഥ്, ഡോ. ഒ. ജമാൽ മുഹമ്മദ്, പ്രൊഫ. പാറയിൽ മൊയ്തീൻകുട്ടി, സി.പി. രാധാകൃഷ്ണൻ, കെ.പി. മുഹമ്മദ് റാഫി, എം.പി. വേണുഗോപാലൻ, എം.ടി. സീനത്ത്, വി. രമണി എന്നിവർ സംസാരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി മതസൗഹാർദ്ദ പൂക്കളം, സമാധാനത്തിനായുള്ള ഗോൾഡൻ ഗോൾ, ചിത്രരചനാ മത്സരം, കലാപരിപാടികൾ, ഓണസദ്യ എന്നിവ സംഘടിപ്പിച്ചു. കടലായി ഹംസ, പി.എസ്. മുഹമ്മദ് കുട്ടി, മിനി എന്നിവർ മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വി. അബ്ദുറഹിമാൻ, ശ്രീധരൻ, മിനി, മുഹമ്മദലി, ബഷിറാബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ