തിരൂർ: ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂളിൽ സ്കൂൾതല കലാമേള സംഘടിപ്പിച്ചു. പ്രശസ്ത സംഗീത അധ്യാപകൻ സുദർശനൻ കലാമേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹം അവതരിപ്പിച്ച ഗാനവിരുന്ന് പരിപാടിക്ക് മാറ്റ് കൂട്ടി.
പി.ടി.എ പ്രസിഡന്റ് ജീന ഭാസ്കർ, വൈസ് പ്രസിഡന്റ് രതീഷ് കൃഷ്ണ, സ്കൂൾ എച്ച്.എം സിസ്റ്റർ നിർമ്മൽ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. സ്കൂൾ ആർട്സ് സെക്രട്ടറി പാർവതി, ജോയിന്റ് സെക്രട്ടറി കാശിനാഥ് എന്നിവരും സംസാരിച്ചു.
അഞ്ച് വേദികളിലായാണ് വിദ്യാർത്ഥികളുടെ വിവിധ കലാമത്സരങ്ങൾ നടക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ