എസ്.എസ്.എം പോളിടെക്നിക് അക്കാദമിക് ബ്ലോക്ക്: ശിലാസ്ഥാപനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു


തിരൂർ:
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ആറ് പതിറ്റാണ്ടിന്റെ സമാനതകളില്ലാത്ത പാരമ്പര്യമുള്ള തിരൂർ സീതി സാഹിബ് മെമ്മോറിയൽ (എസ്.എസ്.എം) പോളിടെക്നിക് കോളേജിൽ സെൽഫ് ഫിനാൻസിങ് അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നടന്നു. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

കേരള മുസ്ലിം എഡ്യുക്കേഷണൽ അസോസിയേഷൻ (കെ.എം.ഇ.എ) സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.

ദേശീയ തലത്തിൽ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (NBA) അംഗീകാരം നേടി രാജ്യത്തെ മികച്ച ആദ്യ മൂന്ന് പോളിടെക്നിക്കുകളിൽ ഒന്നായി മാറിയ സ്ഥാപനമാണ് എസ്.എസ്.എം. നിലവിലുള്ള ആറ് പ്രധാന ബ്രാഞ്ചുകൾക്ക് പുറമെ, കാലഘട്ടത്തിന് അനുയോജ്യമായ നൂതന കോഴ്സുകളാണ് സെൽഫ് ഫിനാൻസിങ് മേഖലയിൽ ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇലക്ട്രിക്കൽ & ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി, സിവിൽ എൻജിനീയറിങ് & പ്ലാനിങ്, കെമിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ് തുടങ്ങി മികച്ച തൊഴിലവസരങ്ങൾ ഉറപ്പുനൽകുന്ന വൈവിധ്യമാർന്ന കോഴ്സുകൾ കോളേജിൽ വിജയകരമായി നടന്നുവരുന്നു.

ചടങ്ങിൽ പോളിടെക്നിക് ഗവേണിങ് ബോഡി ചെയർമാൻ ഡോ. അൻവർ അമീൻ ചേലാട്ട്, മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, തിരൂർ നഗരസഭാ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, കെ.എം.ഇ.എ ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട്, ട്രഷറർ മുഹമ്മദ് ബാബു സേട്ട് എന്നിവരും സംഘടനയുടെ ഭാരവാഹികളായ അഡ്വ. വി.കെ. ബീരാൻ, അഡ്വ. കെ.എ. ജലീൽ, കോയ പുത്തുതോട്ടിൽ, അഡ്വ. പി.എ. അബ്ദുൽ മജീദ് പറക്കാടൻ, എൻ.കെ. നാസർ, വി.എസ്. അബ്ദുൽ റഹ്മാൻ, അക്ബർ ബാദുഷ, വെട്ടം ആലിക്കോയ, വാഹീദ് ബഷീർ, റിഷാദ് വെളിയംപാട്ട്, കോക്കൂർ കൊക്കോടി മൊയ്തീൻകുട്ടി ഹാജി, ഡോ. ബഷീർ പി.ഐ, സി. ജൗഹർ, മേജർ കെ. അമീറലി, ഷാജിൽ അമീർ വി.വി തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.

facebook

വളരെ പുതിയ വളരെ പഴയ