ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപകദിനം വർണ്ണാഭമായി ആഘോഷിച്ചു


തിരൂർ: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളോടെ തിരൂർ ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂളിൽ അധ്യാപകദിനം വർണാഭമായി. ഗുരുശ്രേഷ്ഠർക്ക് സ്നേഹാദരങ്ങളർപ്പിക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒന്നടങ്കം എത്തിയതോടെ ആഘോഷ ചടങ്ങുകൾ നാടിന് വേറിട്ടാനുഭവമായി.
രാവിലെ മുതൽ തന്നെ പൂക്കളും കൈനിറയെ ഉപഹാരങ്ങളുമായെത്തിയ കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് സ്നേഹനിർഭരമായ അധ്യാപകദിനാശംസകൾ നേർന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച മനോഹരമായ സംഗീതാലാപനവും നൃത്തച്ചുവടുകളും വേദിക്ക് മാറ്റ് കൂട്ടി. വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾക്ക് പുറമെ അധ്യാപകരും വിവിധ കലാപരിപാടികളുമായി വേദിയിലെത്തിയത് ആഘോഷങ്ങൾക്ക് ഇരട്ടി മധുരം പകർന്നു.

വിദ്യാലയത്തിലെ മുഴുവൻ അധ്യാപകർക്കും പി.ടി.എയുടെ വകയായി ഉപഹാരങ്ങളും ആശംസകളും കൈമാറി. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ജീനാ ഭാസ്കർ, പി.ടി.എ ട്രഷറർ സന്ധ്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്ന അധ്യാപകരെ അഭിനന്ദിച്ച ചടങ്ങിൽ സ്കൂളിലെ മറ്റു പ്രതിനിധികളും പങ്കെടുത്തു.

ഫോട്ടോ: ബാവ ബാപ്പു സ്റ്റുഡിയോ

facebook

വളരെ പുതിയ വളരെ പഴയ