തിരൂരില്‍ എക്സൈസിന്റെ മിന്നൽ പരിശോധന


തിരൂർ:  തിരൂർ മേഖലയിലെ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് എക്സൈസ്  മിന്നൽ പരിശോധന നടത്തി. അന്യസംസ്ഥാന തൊഴിലാളികൾ വന്നിറങ്ങുന്ന തിരൂർ റെയിൽവേ സ്റ്റേഷൻ, തിരൂർ ബസ് സ്റ്റാൻഡ് എന്നിവ കൂടാതെ തിരൂർ പുഴയുടെ സമീപ പ്രദേശം, റിംഗ് റോഡ്, ബസ്സ് സ്റ്റാൻഡ് പരിസരത്തെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.  തിരൂർ എക്സൈസ് സർക്കിൾ ഓഫീസ്, തിരൂർ എക്സൈസ് റേഞ്ച് ഓഫീസ്  മലപ്പുറം എക്സൈസ് ഇൻറലിജൻസ് പാർട്ടി, തിരൂർ ആർ പി എഫ്, തിരൂർ പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന.

വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. തിരൂർ റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ  കാർത്തികേയൻ പി,  തിരൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ്  ഇൻസ്പെക്ടർ കെ എസ് സുർജിത്, പ്രിവന്റ് ഓഫീസർ രവീന്ദ്രനാഥ് പി, മലപ്പുറം എക്സൈസ് ഇൻ്റലിജെൻസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ പി പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർ. കണ്ണൻ എ വി,  വനിതാ സിവിൽ എക്സൈസ് ഓഫീസർ സജിത സി പി തിരൂർ പോലീസ് സ്റ്റേഷനിലെ എ എസ് ഐ  പ്രമോദ്, ആർ പി എഫ് കോൺസ്റ്റബിൾ പ്രജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

facebook

വളരെ പുതിയ വളരെ പഴയ