പരിശീലന മികവിന് തിരൂർ ഐ എച്ച് ടി കോളേജിന് കേരള സ്റ്റേറ്റ് റൂട്രോണിക്സിൻ്റെ പുരസ്കാരം


തിരൂർ: ജില്ലയിലെ മികച്ച പരിശീലന കേന്ദ്രത്തിനുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ 2024-25 വർഷത്തെ പുരസ്‌കാരം തിരൂരിലെ ഐ എച്ച് ടി കമ്പ്യൂട്ടർ കോളേജിന്. തിരുവനന്തപുരം കെ കെ എം ഇന്റർനാഷണൽ ഹാളിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എയിൽ നിന്ന് ഐ എച്ച് ടി കമ്പ്യൂട്ടർ കോളേജ് മാനേജിംഗ് ഡയറക്ടർ ഷമീർ കളത്തിങ്ങൽ പുരസ്‌കാരം ഏറ്റുവാങ്ങി. 

തൊഴിൽ അധിഷ്ഠിത കമ്പ്യൂട്ടർ വിദ്യാഭ്യാസം ചുരുങ്ങിയ ചിലവിൽ ഏവർക്കും എന്ന ലക്ഷ്യത്തോടെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പോടുകൂടി കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകിയതിനാണ് ഈ പുരസ്‌കാരം. ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഗുണഫലം വനിതകൾ ഉൾപ്പെടെയുള്ള എല്ലാ ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള സ്റ്റേറ്റ് റൂട്രോണിക്സ്. 

റൂട്രോണിക്സ് മാനേജിംഗ് ഡയറക്ടർ ഡോ.കെ.എ.രതീഷ്, ചെയർമാൻ ഡി.വിജയൻ പിള്ള, ഗ്രോവെയർ എഡ്യൂക്കേഷൻ മാനേജിംഗ് ഡയറക്ടർ അജിംഷാ എം എന്നിവർ സംബന്ധിച്ചു.


facebook

വളരെ പുതിയ വളരെ പഴയ