അകാദീന്‍ സ്‌കോര്‍മാക്സ് ഏകദിന ക്യാമ്പ് 26ന്


വൈലത്തൂര്‍: ഈ വർഷം എസ്. എസ് എൽ. സിപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിനികള്‍ക്കായി പൊന്മുണ്ടം അകാദീന്‍ ഇന്റര്‍നാഷണല്‍ ഗേള്‍സ് ക്യാമ്പസ് സംഘടിപ്പിക്കുന്ന 'സ്‌കോര്‍മാക്സ്' ഏകദിന പരിശീലന ക്യാമ്പ് ജനുവരി 26  തിങ്കളാഴ്ച അകാദീന്‍ ക്യാമ്പസിൽ നടക്കും.   

എക്സാം ഓറിയന്റേഷൻ ക്ലാസുകള്‍, ഉന്നത മാര്‍ക്ക് നേടാന്‍ സഹായിക്കുന്ന   പ്രധാന പാഠ ഭാഗങ്ങളുടെ  സ്പെഷ്യൽ കോച്ചിംഗ്,  ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന മൈൻഡ് ഫ്രീ  സെഷനുകള്‍ എന്നിവ ക്യാമ്പിന്റെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും.

ബഷീര്‍ മാസ്റ്റർ പറവന്നൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഇസ്മായില്‍ മാസ്റ്റര്‍ അത്താണിക്കല്‍, സലാം മാസ്റ്റര്‍ കോട്ടക്കല്‍, സമീര്‍ മാസ്റ്റര്‍, ഷക്കീല ടീച്ചര്‍, സനൂപ് മാസ്റ്റർ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. വിദ്യാര്‍ത്ഥിനികള്‍ക്ക് നവ്യാനുഭവം ലഭിക്കുന്ന രീതിയിലാണ് ക്യാമ്പ് സജ്ജീകരിക്കുന്നത്.

അക്കാദീൻ മാനേജിംഗ് ഡയറക്ടർ ഇർഷാദ് സ്വിദ്ധീഖി,ഡയറക്ടർ മാരായ സലാം മാസ്റ്റർ, ഒ മുഹമ്മദ്‌ കാവപ്പുര, മജീദ് സഖാഫി വൈലത്തൂർ പ്രിൻസിപ്പാൾ ഇൽയാസ് ശാമിൽ ഇർഫാനി, അക്കാദമിക് കോഡിനേറ്റർ സ്വാദിഖ് നുസ് രി, ഷൗക്കത്തലി അഹ്സനി പങ്കെടുക്കും.



facebook

വളരെ പുതിയ വളരെ പഴയ