തിരൂർ: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന പ്രഥമ ജനറൽസെക്രട്ടറിയും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന വട്ടംകുളം ഹൈദരലി മാസ്റ്ററുടെ നിര്യാണത്തിൽ കെ എസ് ടി യു തിരൂർ വിദ്യാസ ജില്ലാ സമിതി അനുശോചിച്ചു.
അധ്യാപക ജോലിയോടൊപ്പം പൊതു പ്രവർത്തന രംഗത്തും
സജീവമായിരുന്നെന്നും ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ എന്നും സമര പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച
ഹൈദരലി മാസ്റ്റർ അധ്യാപക സമൂഹത്തിന് മാതൃകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് വി എ ഗഫൂർ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് സി ടി റാഷിദ് അധ്യക്ഷത വഹിച്ചു. ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട് അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി പി ജെ അമീൻ, ഇ പി എ ലത്തീഫ്, യൂനുസ് മയ്യേരി, റഹീം വലപ്പത്ത്, ബാവ ചേന്നര, എ സഫ്ന എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ