മലപ്പുറം : സർവീസിൽ നിന്ന് വിരമിക്കുന്ന ബോട്ടണി അധ്യാപകർക്ക് മലപ്പുറം ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ യാത്രയയപ്പ് നൽകി.
മലപ്പുറം ജില്ലാ ഹയർ സെക്കൻഡറി കോർഡിനേറ്റർ ഷാജു വി പി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം ബി ടി എ എ പ്രസിഡൻ്റ് പ്രകാശ് എം അധ്യക്ഷത വഹിച്ചു . ഷാം കെ ( പ്രിൻസിപ്പൽ ഇ എം ഇ. എ കൊണ്ടോട്ടി ), മനോജ് ജോസ്, സജീഷ് വർക്കി, റാണി വർഗീസ്, ജാഫർ പി, ഉസ്മാൻ പി എം, റീന. എൻ, കെ. നന്ദിനി, അജു കുമാർ, മിഥുൻ എൻ കെ, റോഷ്നി എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന കെ. എം.ബെൻഷ (പ്രിൻസിപ്പൽ, ഡി.എച്ച്. എ.എച്ച് എസ്.എസ് പൂക്കരത്തറ), ഷീജ എ. (എൻ.എം.എച്ച് എസ് എസ് ചേലേമ്പ്ര), കെ.വി.അബ്ദുൽ സലീം (ജി.ബി എച്ച്. എസ്. എസ്. മലപ്പുറം), ടി.ജി നിഷ (ഡിയു എച്ച് എസ്. എസ്. കണ്ടനകം), ആർ.മീര (ജിഎച്ച് എസ്. തൃക്കാവ്) എന്നിവർ മറുപടി പ്രസംഗം നടത്തി.പി.സിമി.നിഷാഹ്, ധന്യ.കെ, എം. പ്രസന്ന, പി.കെ. സോഫി, യു .കെ അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ