മുസ്ലിം ലീഗ് നേതാവ് പി.പി.ഇബ്രാഹിം മാസ്റ്റർ നിര്യാതനായി


നിറമരുതൂർ: വള്ളികാഞ്ഞിരം മഹല്ല് വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ പി.പി.ഇബ്രാഹിം മാസ്റ്റർ(83)നിര്യാതനായി. 

മയ്യത്ത് കബറടക്കം നാളെ(ബുധൻ) രാവിലെ 10 മണിക്ക് വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. താനാളൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റായും സ്വതന്ത്ര കർഷക സംഘം  സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. എം ഡി പി എസ് അധ്യാപകനായും, പുത്തൻതെരു എ എൽ പി സ്‌കൂൾ മാനേജർ, താനാളൂർ സർവീസ് കോ.ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു. 

ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഷാഹിന ടീച്ചർ (എച്ച്.എം, എടക്കുളം സ്‌കൂൾ), ഷാഹിദ, ഷാഹിറ, സാജിത ടീച്ചർ (നിറമരുതൂർ സ്‌കൂൾ), ഷംലി ടീച്ചർ(പുത്തൻതെരു എ എൽ പി സ്‌കൂൾ). മരുമക്കൾ: ഷെരീഫ് (കൊട്ടേക്കാട്), അബ്ദുൽകാദർ(ചക്കരമൂല), ബീരാൻ കുട്ടി എന്ന ബാപ്പുട്ടി(ദേവധാർ), റാഫി മാഷ് (കരിമരം), അഫ്‌സൽ (ദേവധാർ ടോൾ).


facebook

വളരെ പുതിയ വളരെ പഴയ