ജനാധിപത്യം സംരക്ഷിക്കപ്പെടണം : ഐ എസ് എം


തിരൂർ : രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യം കാത്തുസൂക്ഷിക്കാനും ഭരണഘടനാ മൂല്യങ്ങളെ നെഞ്ചേറ്റാനും യുവതലമുറ സന്നദ്ധരാകണമെന്ന് ഐ.എസ്.എം യുവ ജാഗ്രതാ സദസ്സ് ആഹ്വാനം ചെയ്തു.

'ജനാധിപത്യത്തിന് കാവലാളാവുക' എന്ന പ്രമേയത്തിൽ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഐഎസ്എം സംസ്ഥാന സമിതി സംസ്ഥാനത്തെ 75ലധികം കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന യുവ ജാഗ്രത സദസ്സിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ തല ഉദ്ഘാടനം തിരൂർ സെൻട്രൽ ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ് കുറ്റൂർ നിർവഹിച്ചു.

ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. സുഫിയാൻ അബ്ദുസ്സത്താർ മുഖ്യപ്രഭാഷണം നടത്തി. ഐഎസ്എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ഹബീബ് നീരോൽപാലം അധ്യക്ഷതവഹിച്ചു

കെ എൻ എം മർക്കസുദ്ദ അവ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ടി ഇബ്രാഹിം അൻസാരി, എംജിഎം മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി ജസീറ ടീച്ചർ, എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി റഷാദ് പറവണ്ണ, ഐഎസ്എം തിരൂർ മണ്ഡലം സെക്രട്ടറി സഹീർ വെട്ടം എന്നിവർ ആശംസകൾ അർപ്പിച്ചു.

യുവ ജാഗ്രത പരിപാടിയുടെ ജില്ലാ കൺവീനർ മുബാറക്ക് മൂഴിക്കൽ ജനാധിപത്യ സംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നൽകി.

ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി നിയാസ് തെക്കരകത്ത് ട്രഷറർ ആബിദ് റഹ്മാൻ താനാളൂർ എന്നിവർ പ്രസംഗിച്ചു.

ഇതിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജാഗ്രതാ ജാഥകൾ,പൊതുയോഗങ്ങൾ, ടേബിൾ ടോക്കുകൾ, പോസ്റ്റർ പ്രദർശനം, ലഘുലേഖാ വിതരണം എന്നീ പരിപാടികൾ നടക്കും.

facebook

വളരെ പുതിയ വളരെ പഴയ