ക്ലാരി പുത്തൂർ എ എം എൽ പി സ്‌കൂൾ വാർഷികവും കെട്ടിട ഉദ്ഘാടനവും


തിരൂർ: സാംസ്‌കാരിക,സാമൂഹിക, സേവന വഴിയിലെ നിറ സാന്നിധ്യമായ ക്ലാരി പുത്തൂർ എ എം എൽ പി സ്‌കൂളിന്റെ 102-ാം വാർഷികവും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും സജിത ടീച്ചർക്കുള്ള യാത്രയപ്പും ജനുവരി 28, 29 തീയ്യതികളിൽ സ്‌കൂളിൽ നടക്കും. ജനുവരി 28 ബുധൻ രാവിലെ 9 മണിക്ക് സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഡോ.അബ്ദുസമദ് സമദാനി എം പി നിർവഹിക്കും. പെരുമ്മണ്ണ-ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് സി സി സാഹിറ അധ്യക്ഷത വഹിക്കും. താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസ്‌റിൻ മണ്ണിങ്ങൽ മുഖ്യാതിഥിയാവും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ് ചീമാടൻ, വാർഡ് മെമ്പർമാരായ ഖൈറുന്നീസ ചേക്കത്ത്, സത്താർ പിലാത്തോട്ടത്തിൽ, അഡ്വ.ഫൈസൽ ബാബു (മുസ്ലിം ലീഗ്), തയ്യിൽ അലവി (സി പി എം), ഹൈദ്രോസ് മാസ്റ്റർ(കോൺഗ്രസ്) തുടങ്ങി പ്രമുഖർ പങ്കെടുക്കും.

രാവിലെ 10 മണി മുതൽ കുറുകത്താണിയുടെ പരിധിയിലുള്ള പതിനഞ്ചിൽ പരം അംഗൻവാടികളിലെ കുരുന്നുകളുടെ കലാപ്രകടനങ്ങളും ഉച്ചക്ക് 3 മണി മുതൽ പാരഡൈസ് നഴ്‌സറി വിദ്യാർത്ഥികളുടെ കലോത്സവവും അരങ്ങേറും.

ജനുവരി 29 വ്യാഴം വൈകുന്നേരം 3 മണി മുതൽ സ്‌കൂൾ വിദ്യാർത്ഥികളുടെ വിവിധയിനം കലാപ്രകടനങ്ങളും ബ്ലൈൻഡ് ഓർക്കസ്ട്രയുടെയും ഗാനമേളയും നടക്കും. സമാപന സെഷൻ ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ഇസ്മായിൽ പൂഴിക്കൽ, പി ടി എ പ്രസിഡന്റ് മുഹമ്മദലി ചെമ്പൻ, പ്രധാന അധ്യാപകൻ മുഹമ്മദ് അഷ്റഫ്, അബ്ദുൽ മുനീർ എന്നിവർ സംസാരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ സ്‌കൂൾ മാനേജർ ഇസ്മായിൽ പൂഴിക്കൽ, പ്രധാനാധ്യാപകൻ മുഹമ്മദ് അഷ്റഫ്. കെ, പ്രോഗ്രാം കൺവീനർ അബ്ദുൽ മുനീർ, അധ്യാപകൻ മുഹമ്മദ് യാസീൻ.പി എന്നിവർ സംബന്ധിച്ചു.

facebook

വളരെ പുതിയ വളരെ പഴയ