തിരൂർ നഗരസഭ യു ഡി എഫ് ജനപ്രതിനിധികൾക്കുള്ള സ്‌നേഹാദരവ് പരിപാടിക്ക് തുടക്കമായി


തിരൂർ: വികസനത്തിന്റെ പുതുചരിതം രചിക്കാനും ജനപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ സാന്നിധ്യമാകാനും ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട തിരൂർ നഗരസഭ യു ഡി എഫ് ഭരണസാരഥികളെ ഹൃദയപൂർവം അഭിനന്ദിക്കാനും ആദരിക്കാനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നടുവിലങ്ങാടി- പൂക്കയിൽ മേഖല സംഘടിപ്പിക്കുന്ന ത്രിദിന ഗ്രീൻ സല്യൂട്ട് പ്രോഗ്രാമിന് ഇന്നലെ തുടക്കമായി. രാവിലെ ഏഴിന് പ്രദേശത്തെ മുതിർന്ന മുസ്‌ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ പതാക ഉയർത്തി.

എരച്ചമ്പാട്ട് സൈതലവി ഹാജി, ഇ യൂസുഫലി, പി ടി മുഹമ്മദ് ഹാജി, ടി സി മുത്തുബാവ ഹാജി, ഒ പി ഹംസ സാഹിബ്, കിഴക്കാംകുന്നത്ത് മമ്മുക്കുട്ടി എന്നിവരാണ് പതാക ഉയർത്തിയത്. തുടർന്ന് രാത്രി 6.30 ന് യുവതയെ അണിനിരത്തി 'യൂത്ത് കോൺക്ലേവ്' നടന്നു. വർത്തമാനകാല രാഷ്ട്രീയത്തിലെ വെല്ലുവിളികളും യുവ തലമുറയുടെ പങ്കും ചർച്ച ചെയ്യപെടുന്ന ക്യാമ്പിൽ ഷാഫി ചാലിയം, ശരീഫ് കുറ്റൂർ, അഡ്വ.ഫാത്തിമ തഹലിയ, ഹസീം ചെമ്പ്ര തുടങ്ങിയവർ സംവദിച്ചു.

രണ്ടാം ദിവസമായ തിങ്കളാഴ്ച വൈകുന്നേരം 6.30ന് തിരൂർ നഗരസഭ ഭരണസാരഥികൾക്ക് നൽകുന്ന സ്‌നേഹോഷ്മളമായ വരവേൽപ്പ് ചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

തുടർന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളെ തുറന്നുകാട്ടുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ അഡ്വ.എൻ ഷംസുദ്ദീൻ എം എൽ എ, കുറുക്കോളി മൊയ്തീൻ എം എൽ എ, അഡ്വ. ഷിബു മീരാൻ, വെട്ടം ആലിക്കോയ, കീഴേടത്തിൽ ഇബ്രാഹിം ഹാജി തുടങ്ങിയവർ സംബന്ധിക്കും.

മൂന്നാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം 6.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ അഡ്വ. നജ്മ തബ്ഷീറ, അഡ്വ. സ്മിജി തുടങ്ങിയവർ സംബന്ധിക്കും.

facebook

വളരെ പുതിയ വളരെ പഴയ