ദൈവവിശ്വാസം മാനവികതയെ ശക്തിപ്പെടുത്തും: വിസ്ഡം ആദർശ സമ്മേളനം


തിരൂർ: ദൈവവിശ്വാസം  മാനവിക മൂല്യങ്ങളെ ശക്തിപ്പെടുത്തുമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരൂർ മണ്ഡലം സമിതി സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം അഭിപ്രായപ്പെട്ടു.

മതത്തെയും ദൈവത്തെയും നിരാകരിക്കുന്നവർ മാനുഷിക ബന്ധങ്ങളെയും ധാർമിക മൂല്യങ്ങളെയും അവഗണിക്കുകയാണ്. യഥാർത്ഥ ദൈവവിശ്വാസം ഉള്ളവന് സദാചാര വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനാവില്ല. കുടുംബം എന്ന മഹത്തായ സംവിധാനത്തെ നിലനിർത്തുന്നത് സംസ്കാരസമ്പന്നമായ സമൂഹത്തിൻറെ സൃഷ്ടിപ്പിനും നിതാനമാകുന്നതും ദൈവവിശ്വാസമാണ്.

സ്വന്തം രക്ഷിതാക്കളെ തള്ളിപ്പറയുന്ന നവ നാസ്തികതയെ കരുതിയിരിക്കാൻ മയക്കുമരുന്ന് അടക്കമുള്ള സാമൂഹ്യവിരുദ്ധതയെ താലോലിക്കുന്ന ലിബറലിസത്തെ നിരാകരിക്കാനും സമൂഹം ബദ്ധശ്രദ്ധരാകണം.

ആത്മീയ ചൂഷണവും ആൾദൈവ സംസ്കാരവും പടച്ചു വിടുന്ന സാമൂഹ്യ വെല്ലുവിളികളെ അതിജയിക്കാനും ദൈവ വിശ്വാസത്തിന് ആകുമെന്നും വിസ്ഡം തിരൂർ മണ്ഡലം സമിതി സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം അഭിപ്രായപ്പെട്ടു.

ബി പി അങ്ങാടിയിൽ നടന്ന സമ്മേളനം വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. വിസ്‌ഡം സംസ്ഥാന പ്രവർത്തക സമിതി അംഗം എൻ പരീദ് അധ്യക്ഷത വഹിച്ചു. തലക്കാട് പഞ്ചായത്ത് പ്രസിഡണ്ട് വിപി മുബാറക് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.  ലക്ഷ്യം മറക്കുന്ന പുതിയ തലമുറ എന്ന വിഷയത്തിൽ ഡോക്ടർ റാഫി സലഫി ചെമ്പ്ര, മതം നിരീശ്വരവാദം ധാർമികത എന്ന വിഷയത്തിൽ സഫ്‌വാൻ ബാറാമി അൽഹികമി,  കുടുംബത്തോടെ സ്വർഗ്ഗത്തിലേക്ക് എന്ന വിഷയത്തിൽ മുജാഹിദ് ബാലുശ്ശേരി എന്നിവർ പ്രഭാഷണം നിർവഹിച്ചു. വിസ്‌ഡം സ്റ്റുഡന്റസ് ജില്ലാ സെക്രട്ടറി സിപി ഹൻളല, വിസ്‌ഡം യൂത്ത് മണ്ഡലം സെക്രട്ടറി ഇസ്ഹാഖ് വാരണാക്കര, ഫാസിൽ ബിപി അങ്ങാടി, ഫൈസൽ കെ പി, ബഷീർ കള്ളിക്കൽ എന്നിവർ പ്രസംഗിച്ചു.

facebook

വളരെ പുതിയ വളരെ പഴയ