തിരൂര്‍: തിരൂരിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച അമൃത് ഭാരത എക്സ്പ്രസ്സിന് സ്വീകരണം നൽകി. തിരൂർ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഒരുക്കിയ സ്വീകരണത്തിൽ ലോക്കോ പൈലറ്റ് സുരേഷിന് പ്രസിഡന്‍റ് പി എ ബാവ ബൊക്കെ നൽകി. ലോക്കോ പൈലറ്റ് അൻവർ അഹമ്മദിനെ ജനറൽ സെക്രട്ടറി സമദ് പ്ലസന്‍റ് ഷാൾ അണിയിച്ചു.
ചടങ്ങിൽ തിരൂർ റെയിൽവേ സ്റ്റേഷൻ മാനേജർ സോമസുന്ദരം, ആർ പി എഫ് എസ് ഐ ഷാജി, കെ വി ഹരിഹരൻ, ബി എസ് പ്രമോദ്, ചേമ്പർ ഭാരവാഹികളായ പി പി അബ്ദുര്‍റഹിമാൻ, ഗണേഷ്, അനിൽകുമാർ, ഷാഫി, ജനറൽ സെക്രട്ടറി വിഷ്ണു, എക്സിക്യൂട്ടീവ് അംഗങ്ങളായ മൊയ്തുഷ, മുഹമ്മദ് മുനീർ, അനസ് പൈങ്ങോടൻ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ