തിരൂർ നഗരത്തിൽ കഞ്ചാവ് വേട്ട; രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ എക്സൈസ് പിടിയിൽ


തിരൂർ: നഗര മധ്യത്തിൽ എക്സൈസിൻ്റെ കഞ്ചാവ് വേട്ട. ചില്ലറ വില്പനക്കാർക്ക് വിതരണത്തിനായി കൊണ്ടുവന്ന 1.390 കിലോഗ്രാം കഞ്ചാവുമായി രണ്ട് പശ്ചിമബംഗാൾ സ്വദേശികൾ തിരൂർ പയ്യനങ്ങാടിയിൽ അറസ്റ്റിൽ.
അഹൂദ് അലി (36), പ്രസൻജിത് ദാസ് (30) എന്നിവരെയാണ് തിരൂർ എക്സൈസ് റേഞ്ചു ഇൻസ്‌പെക്ടർ കാർത്തികേയനും പാർട്ടിയും ചേർന്ന് പിടികൂടിയത്.
ദിവസങ്ങൾക്ക് മുമ്പ് തിരൂരിലെ ഒരു ഇതര സംസ്ഥാന ലേബർ ക്യാമ്പിൽ നടത്തിയ പരിശോധനയിൽ മൂന്നര കിലോ കഞ്ചാവ് സൂക്ഷിച്ചതിന് ഒരാൾ പിടിയിലായിരുന്നു.
റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർക്ക് പുറമേ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എംപി മുഹമ്മദലി ഓഫീസർ മാരായ ഷിജിത്ത് എം കെ മുഹമ്മദലി കെ സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് എന്നിവരും പങ്കെടുത്തു.

facebook

വളരെ പുതിയ വളരെ പഴയ