തിരൂര്‍ ഫോറീൻ മാർക്കറ്റിൽ വ്യാപാരികൾ പുതിയ സംഘടന രൂപവത്കരിച്ചു


തിരൂർ: തിരൂരിലെ ഫോറീൻ മാർക്കറ്റിൽ പുതിയ വ്യാപാരി കൂട്ടായ്മ രൂപവത്കരിച്ചു. ഫോറീൻ മാർക്കറ്റ് ബിസിനസ്സ് ഓർഗനൈസേഷൻ (എഫ് എം ബി ഒ) എന്ന പേരിൽ ആരംഭിച്ച സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം തിരൂർ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി നിർവഹിച്ചു.തിരൂർ ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി എ ബാവ എഫ് എം ബി ഒയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അസോസിയേറ്റ് സംഘടനയായി പ്രഖ്യാപിച്ചു. 


ചടങ്ങിൽ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജിയെയും തീപിടുത്തം പോലുള്ള അപകടങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന തിരൂർ ഫയർ ഫോഴ്‌സിനെയും ആദരിച്ചു. തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങൾക്കുള്ള സഹായ ധനം ഫെബ്രുവരി 10 ടി.നസറുദ്ദീൻ ദിനത്തിൽ കൈമാറുമെന്ന് തിരൂർ ചേമ്പർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി സമദ് പ്ലസന്റ് പ്രഖ്യാപിച്ചു. തിരൂർ ചേമ്പർ ഓഫ് കൊമേഴ്‌സ് വർക്കിംഗ് പ്രസിഡന്റ് പി.പി അബ്ദുറഹ്മാൻ വിശയാവതരണം നടത്തി. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അൻവർ പാറയിൽ, നഗരസഭാ അംഗം അഡ്വ.വി.ചന്ദ്രശേഖരൻ, ചേമ്പർ ഓഫ് കൊമേഴ്‌സ് ട്രഷറർ പി.എ.റഷീദ്, വാർഡ് കൗൺസിലർ അഷറഫ് തറമ്മൽ തുടങ്ങിയവർ, വി എ അൻവർ സാദത്ത് പ്രസംഗിച്ചു.


എഫ് എം ബി ഒ മുഖ്യരക്ഷാധികാരികളായി എ വൺ തങ്ങൾ, വി.എ.ഹംസ ഹാജി എന്നിവരെയും പ്രസിഡന്റായി കെ.ടി ഇബ്‌നുൽ വഫയെയും ജനറൽ സെക്രട്ടറിയായി എ.എം.കെ.മജീദിനെയും ട്രഷററായി ബാബു കേരള യെയും തിരഞ്ഞെടുത്തു. നിസാർ വെർട്ടു(വർക്കിംഗ് പ്രസിഡന്റ്), വി എ അൻവർ സാദത്ത്(വർക്കിംഗ് സെക്രട്ടറി), റഫീഖ് പെരുന്തല്ലൂർ, നിസാർ ഐ മാസ്റ്റർ, വി.വി മുജീബ്, ജംഷീദ് സാഫ്(വൈസ് പ്രസിഡന്റുമാർ)
ഷമീർ ഫോണിക്‌സ്, അർഷാദ് മോനുട്ടൻ, അവറാൻ ടോപ്പ് അപ്പ്, ഫഹദ് ന്യൂ കളക്ഷൻ(ജോയിൻ സെക്രട്ടറിമാർ), ഇൽയാസ് എ വൺ(ഫൈനാൻസ് സെക്രട്ടറി), ആദിൽ അഷ്‌റഫ്, ജുനൈദ് ചുള്ളിക്കാട്ടിൽ, സഫീർ നെക്‌സസ്, ആസിഫ് യു ഫോൺ(മീഡിയ ടീം), ബാസിൽ തങ്ങൾ(ലീഗൽ അഡൈ്വസർ)എന്നിവരാണ് മറ്റു ഭആരവാഹികൾ.

facebook

വളരെ പുതിയ വളരെ പഴയ