ഡോ.അബു കുമ്മാളിക്ക് പുരസ്‌കാരം സമ്മാനിച്ചു


തിരൂർ : കാർഷിക വിദഗ്ധനും ഗ്രന്ഥകാരനുമായ ഡോ.അബു കുമ്മാളിക്ക് പുല്ലൂര്‍ സാഹിതീയം ബുക്‌സ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം സമ്മാനിച്ചു. കുറുക്കോളി മൊയ്തീന്‍ എം എല്‍ എയാണ് പുരസ്‌കാരം നൽകിയത്.

സാഹിത്യം, പരിസ്ഥിതി, കാര്‍ഷികം തുടങ്ങിയ മേഖലയിലെ സജീവമായ ഇടപെടലിനാണ് അംഗീകാരം.ചേലേമ്പ്ര സ്വദേശിയായ ഡോ. കുമ്മാളി നാഷണൽ കിസാൻ ലീഗ് സംസ്ഥാന പ്രസിഡന്റും നാഷണല്‍ പ്ലാന്‍റേഷന്‍റെ മാനേജിംഗ് ഡയറക്ടറുമാണ്. മുന്‍ രാജ്യസഭ അംഗം സി ഹരിദാസ് ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു. ചടങ്ങിൽ വെച്ച് ഡോ. അബു കുമ്മാളിയുടെ മൂന്നാമത് പുസ്തകമായ വഴിയും മിഴിയും കുറുക്കോളി മൊയ്തീന്‍ എം എൽ എക്ക് കൈമാറി.

facebook

വളരെ പുതിയ വളരെ പഴയ