തിരൂർ: തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ സെപ്റ്റംബർ 1 മുതൽ 12 വരെ മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കോടതി പരിധിയിലുള്ള പെറ്റി കേസുകളും പിഴയടക്കാവുന്ന കേസുകളും തീർപ്പാക്കുന്നതിനായി അദാലത്ത് നടത്തുന്നത്.
തിരൂർ, കുറ്റിപ്പുറം, വളാഞ്ചേരി, കൽപ്പകഞ്ചേരി, കാടാമ്പുഴ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെയും തിരൂർ, കുറ്റിപ്പുറം എക്സൈസ് ഓഫീസുകൾ രജിസ്റ്റർ ചെയ്തതുമായ കേസുകളാണ് അദാലത്തിൽ പരിഗണിക്കുക.
സെപ്റ്റംബർ 1 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 മണി വരെയാണ് അദാലത്ത് പ്രവർത്തിക്കുക. സാധാരണ ഫൈനിനേക്കാൾ കുറഞ്ഞ നിരക്കിൽ കേസ് തീർപ്പാക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. നിലവിൽ സമൻസ് ലഭിക്കാത്തവർക്കും കേസ് നമ്പർ ഹാജരാക്കി പിഴയടക്കാനുള്ള സൗകര്യമുണ്ട്. പൊതുജനങ്ങൾ ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ