മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി പൂക്കള മത്സരം: അനിലയും സംഘവും ഒന്നാമത്


കല്പകഞ്ചേരി:
മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വളവന്നൂർ നോർത്ത് എ.എം.എൽ.പി. സ്കൂളിൽ വെച്ച് പൂക്കള മത്സരം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എ.പി. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമിതി പ്രസിഡന്റ് പി.ടി. നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സി.പി. രാധാകൃഷ്ണൻ, ശ്രീധരൻ, പി. ഹമീദ്, എ.കെ. അലി അസ്കർ, എം. ശിവപ്രസാദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എം.വി. സഹദേവൻ, വി.വി. യാഹുട്ടി, ഇ.പി. പ്രഭാകരൻ എന്നിവർ പൂക്കള മത്സരത്തിനും അനുബന്ധ പരിപാടികൾക്കും നേതൃത്വം നൽകി.

ആവേശകരമായ മത്സരത്തിൽ അനിലയും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബീനയും സംഘവും രണ്ടാം സ്ഥാനവും അനഘയും സംഘവും മൂന്നാം സ്ഥാനവും നേടി.

facebook

വളരെ പുതിയ വളരെ പഴയ