തിരൂർ എൻ.എസ്.എസ് കരയോഗ യൂണിയൻ ഓണാഘോഷം സംഘടിപ്പിച്ചു


തിരൂർ: തിരൂർ താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി. വാണീകാന്തൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.

വനിതാ യൂണിയൻ പ്രസിഡന്റ് സി.എസ്. വിമലകുമാരി ആശംസകൾ നേർന്നു. യൂണിയൻ സെക്രട്ടറി എസ്. മഹേഷ് കുമാർ സ്വാഗതവും വനിതാ യൂണിയൻ സെക്രട്ടറി ജ്യോതി വേണുഗോപാൽ നന്ദിയും പറഞ്ഞു.

ആഘോഷങ്ങളുടെ ഭാഗമായി അത്തപ്പൂക്കള മത്സരവും വിവിധ കലാപരിപാടികളും അരങ്ങേറി. പൂക്കളമത്സരത്തിൽ ത്രികുളം കരയോഗം ഒന്നാം സ്ഥാനവും മാങ്ങാട്ടിരി കരയോഗം രണ്ടാം സ്ഥാനവും ചമ്രവട്ടം കരയോഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ നറുക്കെടുപ്പിലൂടെ ഇരുനൂറിലധികം സമ്മാനങ്ങളും വിതരണം ചെയ്തു.

യൂണിയൻ ഭരണസമിതി അംഗങ്ങളായ പി.വി. മനോമോഹനൻ, സി. വേണുഗോപാൽ, പി. വിജയകുമാർ, വാസൻ കെ. നായർ, ശ്രീനിവാസൻ, എൻ.കെ. രവീന്ദ്രൻ, ശങ്കരൻകുട്ടി നായർ, വനിതാ ഭരണസമിതി അംഗങ്ങളായ സിന്ധു, വത്സല കെ.പി., വിജയകുമാരി, സതീദേവി, ബിന്ദു, രജനി, രാജി, ഗീതാ നിർമ്മൽ, ബീനാ മോഹൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

(ഫോട്ടോ: ബാവ ബാപ്പു സ്റ്റുഡിയോ)

facebook

വളരെ പുതിയ വളരെ പഴയ