എം ഇ ടി ജി അക്കാദമിയിൽ അവാർഡ് ഗാല സംഘടിപ്പിച്ചു


തിരൂർ : വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച കാമ്പസിലെ പ്രതിഭകളെ ആദരിക്കുന്നതിനായി എം ഇ ടി ജി അക്കാദമിയിൽ അവാർഡ് ഗാല സംഘടിപ്പിച്ചു. 

എസ് എസ് എഫ് സംസ്ഥാന, ജില്ലാ സാഹിത്യോത്സവ് പ്രതിഭകൾ, ഇ കെ ഹസൻ മുസ്‌ലിയാർ അഖില കേരള പ്രബന്ധരചന മത്സരം, ഇമാം ബൂസ്വീരി ഡേ പേപ്പർ പ്രസന്റേഷൻ മത്സരം, ഖസീദത്തുൽ ബുർദ മൗലിദ് പാരായണ മത്സരം, വായനവാരം പുസ്തകാസ്വാദനക്കുറിപ്പ് മത്സരം, ലഹരിവിരുദ്ധ കൊളാഷ് നിർമ്മാണ മത്സരം തുടങ്ങി വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സംഗമത്തിൽ അനുമോദനവും അവാർഡ് ദാനവും നടന്നു.

ജി അക്കാദമി കോൺഫറൻസ് ഹാളിൽ നടന്ന സംഗമം എം ഇ ടി സെക്രട്ടറി അബ്ദുർറഹ്മാൻ മുഈനി ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ് ബുഖാരി അധ്യക്ഷത വഹിച്ചു.
എൻ മുഹമ്മദ് ബുഖാരി, എ അബ്ദുസലാം ബുഖാരി, ടി ശിഹാബുദ്ദീൻ ബാഖവി എന്നിവർ സംസാരിച്ചു.

facebook

വളരെ പുതിയ വളരെ പഴയ