എം.ഇ.ടി സീക്യൂ പ്രീസ്‌കൂളിൽ മീലാദ് ആഘോഷ പരിപാടികൾ വർണാഭമായി


തിരൂർ: എം ഇ ടി സീക്യൂ പ്രീസ്‌കൂളിൽ മീലാദ് ആഘോഷ പരിപാടികൾക്ക് തുടക്കമായി. പരിപാടികൾക്ക് തുടക്കം കുറിച്ച് നടത്തിയ മീലാദ് വിളംബര റാലിയിൽ വിവിധ കലാ പ്രകടനങ്ങളുമായി കുരുന്നുകൾ അണിനിരന്നു. 

തുടർന്ന് മൗലിദ് ജൽസയും പ്രാർഥനയും നടന്നു. സൈതലവി ബാഖവി, ഹനീഫ മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകി. രണ്ടാം ദിനത്തിൽ നടന്ന റബീഅ് ഡേ പരിപാടിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എം ഇ ടി ട്രസ്റ്റ് സെക്രട്ടറി അബ്ദുർറഹ്മാൻ മുഈനി ഉദ്ഘാടനം ചെയ്തു. സീക്യൂ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ എം സുഹൈൽ അംജദി അധ്യക്ഷത വഹിച്ചു. ജി അക്കാദമി പ്രിൻസിപ്പൽ മുഹമ്മദ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. 

വിദ്യാർഥികൾക്കായി സ്‌നേഹ വിരുന്നും പരിപാടികളവതരിപ്പിച്ചവർക്കെല്ലാം ഉപഹാരവും നൽകി. എസ് ആർ ജി കൺവീനർ നബ്‍ല, അധ്യാപികമാരായ സൽവ സഹ്‌റാവി, സഹ്‍ല സഹ്‌റാവി, സി വി സാജിത റഷീദ്, ഫാത്വിമ ഫിദ ഹാദിയ, ജസീല പർവീൻ, ശറഫുന്നിസ, ഫാത്വിമ മൻസൂറ, സുമയ്യ ഹാദിയ, കെ സഹ്‍ല, എം എം ആയിശ, ഒ പി നാജിയ, റാബിയ ഹാദിയ, റിസ്‍വാനത്ത്, ഫാത്വിമ സുഹൈല, എൻ വി സഹ്‍ല, ലുബൈബ ഫർഹ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



facebook

വളരെ പുതിയ വളരെ പഴയ