കാരത്തൂർ: തിരുനബി (സ്വ) തങ്ങളോടുള്ള സ്നേഹവും ആദരവും വിശ്വാസിയുടെ ജീവിതത്തിന്റെ അടിസ്ഥാനമാണെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പറഞ്ഞു. കാരത്തൂർ മഹ്‌ളറത്തുൽ ഖാദിരിയ്യയിൽ നടന്നുവരുന്ന സ്വലാത്തിന്റെ 52-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചക സ്നേഹം ജീവിതത്തിൽ പ്രകടമാക്കേണ്ടത് തിരുനബിയുടെ ചര്യകൾ പിന്തുടരുന്നതിലൂടെയും അവിടുത്തെ നാമം കേൾക്കുമ്പോൾ ഹൃദയത്തിൽ ആദരവും സ്നേഹവും നിറയ്ക്കുന്നതിലൂടെയുമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുനബി (സ്വ) തങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള പ്രധാന മാർഗമാണ് സ്വലാത്ത് വർധിപ്പിക്കുകയെന്ന് ബഷീറലി ശിഹാബ് തങ്ങൾ പറഞ്ഞു.
സ്വലാത്ത് വാർഷികം കേവലം ആഘോഷമല്ലെന്നും ആത്മീയ നവീകരണത്തിനും തൗബയിലേക്കും ഈമാനിക ചൈതന്യത്തിലേക്കും നയിക്കുന്ന തർബിയത്ത് വേദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സഅദ് യമാനി അധ്യക്ഷനായി.
ബഷീർ അമാനി,അൻവർ പുതിയങ്ങാടി,മുജീബ് വള്ളിക്കുന്ന്, ഷൗക്കത്ത് മഞ്ചേരി, കുഞ്ഞിമോൻ ഹാജി കാരത്തൂർ, സി.പി ബാവ കാരത്തൂർ സംസാരിച്ചു. കാരത്തൂർ ശൈഖ് ഹസ്രത്ത് മുഹമ്മദ് മുഹിയുദ്ധീൻ ഷാ സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നൽകി.
സയ്യിദ് മിഖ്ദാദ് തങ്ങളുടെ നേതൃത്വത്തിലുള്ള ബുർദാ മജ്ലിസും നടന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ