ഡോ.പി.അബ്ദുസ്സമദിനെയും കോച്ച് ഹാരിസ് റഹ്‌മാനെയും ബ്രദേഴ്സ് ക്ലബ്ബ് ആദരിച്ചു


തിരൂർ: കായികരംഗത്ത്  അണ്ണാമല യൂനിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ: പി അബ്‌ദുസ്സമദിനെയും ഏഷ്യൻ ഫുട്ബോൾ കോൺ ഫെഡറേഷനിൽ നിന്ന് ബി ലൈസൻസ് ലഭിച്ച ഫുട്ബോൾ കോച്ച് ഹാരിസ് റഹ്‌മാനെയും തിരൂർ ബ്രദേഴ്സ് ക്ലബ്ബ് ആദരിച്ചു. തിരൂർ നഗരസഭ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹീം ഹാജി ഉൽഘാടനം ചെയ്തു.

ക്ലബ്ബ് സ്ഥാപക പ്രസിഡൻ്റ് ടി.ഇ.അബ്ദുൽ  വഹാബ് അദ്ധ്യക്ഷത വഹിച്ചു. ഡി എഫ്എ  പ്രസിഡൻ്റ് ജലീൽ മയൂര, മുൻസിപ്പൽ കൗൺസിലർമാരായ ഗഫൂർ പി ലില്ലീസ്, യാസർ പൊട്ടച്ചോല, യാസർ പയ്യോളി, ക്ലബ്ബ് പ്രസിഡൻ്റ് എം അലി, ക്ലബ്ബ് സെക്രട്ടറി കാസിം ബാവ, ഷാഫി ഹാജി കൈനിക്കര, കെ പി ഒ റഹ്‌മത്തുല്ല, കെ. കെ റസാക്ക് ഹാജി, ഗോപാലകൃഷ്ണൻ, അഹമ്മദ് കുട്ടി, ടി കെ ബഷീർ, ഇ യൂസുഫ് എന്നിവർ സംസാരിച്ചു.

facebook

വളരെ പുതിയ വളരെ പഴയ