പുറത്തൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റിൻ്റെ ത്രിദിന ഓണം ക്യാമ്പ് ആരംഭിച്ചു. സ്കൂളിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം തിരൂർ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് നിർവഹിച്ചു. നിയമം അനുസരിക്കുന്ന യുവതലമുറയെ വാർത്തെടുക്കുന്നതിൽ എസ് പി സി കേഡറ്റുകളുടെ പങ്ക് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അജീഷ് ആലിക്കൽ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ സന്തോഷ്.വി അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് സിദ്ധിഖ്, സിപിഒ ജോബിഷ്, ഗാർഡിയൻ എസ് പി സി പ്രസിഡന്റ് ഷീന, അധ്യാപകരായ പ്രദീപ്, ജസ്റ്റിൻ, റോബിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാവിലെ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ സന്തോഷ് വി പതാക ഉയർത്തി. സി പി ഒ മാരായ അനു ഫ്രാൻസിസ്, സിന്ധു ചാലിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മൂന്നു ദിവസത്തെ ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ