തിരൂർ ഫാത്തിമ മാതാ സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു


തിരൂർ: ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂളിൽ ഓണാഘോഷം ഗംഭീരമായി സംഘടിപ്പിച്ചു. കൈകളിൽ ചിരാതും പൂക്കളുമേന്തി, ആർപ്പുവിളികളോടെ മലയാളി മങ്കമാർ മാവേലി തമ്പുരാനെ സ്റ്റേജിലേക്ക് ആനയിച്ചതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.

വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മനോഹരമായ പൂക്കളമൊരുക്കി. കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ, ഓണക്കളികൾ, അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചണിനിരന്ന മെഗാ തിരുവാതിര എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

ചടങ്ങിൽ വെച്ച് ഓണം ബമ്പർ പ്രൈസ്, കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബംബർ വിജയിക്ക് കൈമാറി. തുടർന്ന് 1500-ഓളം പേർക്കായി വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ, സ്കൂൾ ടാക്സി ഡ്രൈവർമാർ എന്നിവർ സദ്യ വിതരണത്തിൽ പങ്കാളികളായി. പരിപാടികൾക്ക് ബിബിഷ, ഷാനി, ദിവ്യ എന്നിവർ നേതൃത്വം നൽകി.


(ഫോട്ടോ: ബാവ ബാപ്പു സ്റ്റുഡിയോ)

facebook

വളരെ പുതിയ വളരെ പഴയ