കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് പുസ്തകോത്സവം


തിരൂർ : കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് തിരൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂർ ജി.എം.യു.പി സ്‌കൂളിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർ ഗീത പള്ളിയേരി സ്‌കൂൾ ഹെഡ്മാസ്റ്റർ വി.എം.മുജീബ് റഹ്‌മാന് പുസ്തകങ്ങൾ നല്കി ഉദ്ഘാടനം ചെയ്തു. എം.മധു അദ്ധ്യക്ഷത വഹിച്ചു.

വി.കെ. ജയ് സോമനാഥ്, കെ.പി.നൗഷാദ് എന്നിവർ സംസാരിച്ചു. കെ.ആർ.രാമനുണ്ണി സ്വാഗതവും ജോസ് സാമുവൽ നന്ദിയും പറഞ്ഞു. പുസ്തകനിധിയിൽ അംഗത്വം എടുത്ത് തവണകളായി പണമടച്ചവർക്കുള്ള ശാസ്ത്ര, വിജ്ഞാന, പാരിസ്ഥിതിക, ഗണിത, ബാലസാഹിത്യ പുസ്തകങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. സെപ്റ്റംബർ 5 വരെ മേഖലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പുസ്തകോത്സവം നടത്തുന്നതാണ്.

facebook

വളരെ പുതിയ വളരെ പഴയ