സംഘം ചേർന്ന് ലഹരി ഉപയോഗം: സൌത്ത് അന്നാരയില്‍ നാല് യുവാക്കള്‍ പോലീസ് പിടിയില്‍


തിരൂർ:
സംഘം ചേർന്ന് കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന നാല് യുവാക്കളെ തിരൂർ പോലീസ് പിടികൂടി. സൗത്ത് അന്നാരയിൽ വെച്ചാണ് സംഭവം. 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ പ്രത്യേക നമ്പറിലേക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ പരിശോധന.

തിരൂർ സ്വദേശികളായ മുഹമ്മദ് അയൻ (18), മുഹമ്മദ് ഷാമിൽ വി(23), മുഹമ്മദ് ഷാമിൽ കെ(25), ഗോകുൽ (23) എന്നിവരാണ് പിടിയിലായത്.

തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർ നസീർ തിരൂർക്കാട്, സി.പി.ഒമാരായ ആഷിഷ് സ്റ്റീഫൻ, ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് ലഹരി ഉപയോഗത്തിനെതിരെ വരുംദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് തിരൂർ പോലീസ് അറിയിച്ചു.

facebook

വളരെ പുതിയ വളരെ പഴയ