തിരൂർ: എം ഇ ടി ജി അക്കാദമി പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സബ്റോസ ഫുഡ് ഫെസ്റ്റ് സമാപിച്ചു. ആയിരത്തിലേറെ ഭക്ഷ്യ ഇനങ്ങളുമായി ഭക്ഷണപ്രേമികളുടെ മനസ്സ് കീഴടക്കിയ ഫെസ്റ്റ് നവ്യാനുഭവമായി. ദേശിയവും അന്തർദേശീയവുമായ വിഭവങ്ങൾ ഒരേ വേദിയിൽ ഒരുക്കിയ ഫെസ്റ്റ്, രുചിവൈവിധ്യത്തിന്റെ ഉത്സവമായി മാറുകയായിരുന്നു.പരമ്പരാഗത മലയാളി വിഭവങ്ങൾ, മാപ്പിള വൈവിധ്യങ്ങൾ മുതൽ അറബിക്, ചൈനീസ്, കോൺടിനന്റൽ, സ്ട്രീറ്റ് ഫുഡ്, ഡെസേർട്ട് ഐറ്റങ്ങൾ വരെ ഉൾപ്പെടുത്തിയ സ്റ്റാളുകൾ സന്ദർശകരെ ആകർഷിച്ചു. ആരോഗ്യകരമായ ഓർഗാനിക് ഭക്ഷണങ്ങൾക്കും നാട്ടറിവ് അടിസ്ഥാനമാക്കിയ വിഭവങ്ങൾക്കും പ്രത്യേക വിഭാഗം ഒരുക്കിയിരുന്നു. വിദ്യാർഥികൾ, കുടുംബങ്ങൾ, യുവജനങ്ങൾ തുടങ്ങി എല്ലാ പ്രായക്കാരുടെയും സജീവ പങ്കാളിത്തം ഫെസ്റ്റിനെ കൂടുതൽ സജീവമാക്കി.
ലൈവ് കുക്കിംഗ് ഷോകൾ, ഫുഡ് കോമ്പിറ്റീഷനുകൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ എന്നിവയും ആഘോഷത്തിന് മാറ്റുകൂട്ടി.
സാംസ്കാരിക ഉദ്ദീപനം, ഇസ്ലാമിക ഭക്ഷ്യരീതി, തുടങ്ങിയ ആശയ പ്രചരങ്ങൾക്ക് പ്രചോദകമാകുന്ന ഫുഡ് എക്സ്പോകളും സ്റ്റാളുകളിലുണ്ടായിരുന്നു.
ജിഅക്കാദമിയിലെ വിദ്യാർഥി സംഘടനയായ ജിസൈനാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഹയർ സെക്കന്‍ഡറി, ഡിഗ്രി വിദ്യാർഥിനികളുടെ നേതൃത്വത്തിൽ ഏഴ് സ്റ്റാളുകളിലായാണ് വിഭവങ്ങളൊരുക്കിയത്.
ആരോഗ്യകരമായ ഭക്ഷണത്തിലൂടെ സംസ്‌കാരങ്ങളുടെ സംഗമം സാധ്യമാക്കുക എന്നതാണ് പ്രമേയം, മികച്ച സംഘാടനം, ശുചിത്വം, ഭക്ഷ്യഗുണനിലവാരം എന്നിവ കാരണം ഫുഡ് ഫെസ്റ്റ് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്.
ഡോ. അബ്ദുലതീഫ് ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റഹ്മാൻ മുഈനി, എ കെ യാഹു ഹാജി, സക്കീർ ഹുസൈൻ അഹ്സനി മീനടത്തൂർ, കെ മുഹമ്മദ് ബുഖാരി, സംബന്ധിച്ചു. വിവിധ സ്റ്റാളുകൾക്ക് എൻ മുഹമ്മദ് ബുഖാരി, എ അബ്ദുസലാം ബുഖാരി, ടി പി ശിഹാബുദ്ധീൻ ബാഖവി, പി ഫാരിസ് റഹ്മാൻ സഖാഫി, മുഹമ്മദ് ബഷീർ, സിവി നിയാസുദ്ദീൻ, ജമാലുദ്ദീൻ, സി ശാഹിദ്, ജസ്ന, സയ്യിദത്ത് ഫാരിസ ഹാദിയ, അസ്‌ലിയ കാമില നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ