തിരൂർ: ജില്ലയിലെ ഏറ്റവും വലിയ മൊബൈൽ, ഇലക്ട്രോണിക്സ് വിപണിയായ തിരൂർ ഗൾഫ് മാർക്കറ്റ് വ്യാപാരി കൂട്ടായ്മയായ ജി മാറ്റ് ജനറൽ ബോഡി യോഗം തിരൂർ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻ്റ് അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസർ വെട്ടം സ്വാഗതവും ഷഹൂദ് നന്ദിയും പറഞ്ഞു.
യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡൻ്റായി അബ്ദുറഹിമാൻ ഹാജി, ജന:സെക്രട്ടറിയായി എം. സൈതലവി, ട്രഷററായി ഷാജി നൈസ്, വർക്കിംഗ് പ്രസിഡൻ്റായി അബ്ദുൽ ഗഫൂർ, വർക്കിംഗ് സെക്രട്ടറിയായി നാസർ വെട്ടം എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.
കാദർ നൈസ്, അലി ജപ്പാൻ, അൻവർ സാദത്ത്, എ എം കെ മജീദ്(വൈ: പ്രസിഡൻുമാർ). സമദ് കോട്ടക്കൽ, കുഞ്ഞാറു, ഷഹൂദ്, എ എം മജീദ് (ജോ:സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ