മീനടത്തൂർ: ഒരു ദേശത്തിൻ്റെ ചരിത്രവും ഒട്ടനവധി തലമുറകളുടെ ചരിത്രവും കൂടിച്ചേർന്ന താണ് ഒരോ കലാലയങ്ങളെന്നും പഠിപ്പിച്ച അധ്യാപകരും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും ചരിത്രത്തിൻ്റെ ഒരോ ഏടുകളാണെന്നും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. സി.ആർ പ്രസാദ് പറഞ്ഞു. മീനടത്തൂർ ഗവ:ഹൈസ്ക്കൂളിൻ്റെ വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സർവകലാശാല പ്രാദേശിക ചരിത്ര പഠന കേന്ദ്രം ഡയറക്ടർ ഡോ: മഞ്ജുഷ ആർ വർമ്മക്ക് നൽകി കൊണ്ടാണ് വൈസ് ചാൻസിലർ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എ പി മനാഫ് അധ്യക്ഷനായി. വി എം സുരേന്ദ്രൻ, കെ പി ഷിഹാബ്, മുജീബ് താനാളൂർ, പി ശങ്കരൻ, ഇ പി ഷരീഫ് ബാവ ഹാജി, വി പി ലത്തീഫ്, പി രോഹിണി, എം നൗഷാദ് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ