തിരൂർ: ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് തിരൂർ നിയോജകമണ്ഡലം നേതൃസംഗമവും പുതിയ കമ്മിറ്റി രൂപവത്കരണവും ഖലീസ് ഹാളിൽ നടന്നു. പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു.
ഹൈക്കോടതി വിധി നിലനിൽക്കെ പിൻവാതിൽ വഴി താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് യോഗം കുറ്റപ്പെടുത്തി. അനർട്ടിലടക്കം ചട്ടങ്ങൾ മറികടന്ന് നടത്തുന്ന നിയമനങ്ങൾ റദ്ദാക്കണമെന്നും, യോഗ്യരായ ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന ഇത്തരം നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കൂടാതെ, സേവന വേതന ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ മെഡിക്കൽ കോളജ് അധ്യാപകർ നടത്തുന്ന സമരത്തോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ ഹംസ പറക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. മുരളി കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹീർ, തൃണമൂൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ കുഞ്ഞു വെട്ടിച്ചിറ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറിമാരായ എം പി അഹമ്മദ് കുട്ടി സ്വാഗതവും റാഷിദ് മാസ്റ്റർ നന്ദിയും പറഞ്ഞു. വരും ദിവസങ്ങളിൽ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പാർട്ടിയുടെ ജനകീയ സദസ്സുകൾ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

നിയോജകമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ: ഷാജി പാലത്തിങ്ങൽ(പ്രസി.), റാഷിദ് (സെക്ര.), കെ വി മുഹമ്മദ് കുട്ടി(ട്രഷ.).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ