ടി സി വി സില്‍വര്‍ ജൂബിലി ആഘോഷിച്ചു


തിരൂര്‍: സേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ തിരൂര്‍ കേബിള്‍ വിഷന്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. തിരൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പൊതുസമ്മേളനം അഡ്വ.എന്‍ ഷംസുദ്ധീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സി ഒ എ സംസ്ഥാന അധ്യക്ഷന്‍ സി പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ നഗരസഭാ അധ്യക്ഷന്‍ കീഴേടത്തില്‍ ഇബ്രാഹീം ഹാജി മുഖ്യാതിഥിയായി. ഗഫൂര്‍ പി ലില്ലീസ്, ടി സി വി ചെയര്‍മാന്‍ എം അബൂബക്കര്‍ സിദ്ധീഖ്, മാനേജിംഗ് ഡയറക്ടര്‍ പി മനോഹരന്‍പ്രസംഗിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച നാസര്‍ കുറ്റൂര്‍, കീഴേടത്തില്‍ ഇബ്രാഹിം ഹാജി, തോട്ടുകണ്ണി അലി, അഹമ്മദ് പൂവില്‍, അഫ്സല്‍ കെപുരം, രമേഷ് മങ്ങാട് എന്നിവരെ ആദരിച്ചു. തുടര്‍ന്ന് പിന്നണി ഗായിക മഞ്ജരിയുടെ നേതൃത്വത്തില്‍ മെഗാഷോയും അരങ്ങേറി. രാവിലെ നടന്ന കുടുംബ സംഗമം കുറുക്കോളി മൊയ്തീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചാനല്‍ ചെയര്‍മാന്‍ എം അബൂബക്കര്‍ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ടി സി വി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ പി മനോഹരന്‍ സ്വാഗതം പറഞ്ഞു. സി ഒ എ സംസ്ഥാന ജന സെക്രട്ടറി പി ബി സുരേഷ്, സെക്രട്ടറി നിസാര്‍ കോയപ്പറമ്പന്‍, വൈസ് പ്രസിഡന്റ് രാജ് മോഹന്‍ മാമ്പ്ര, ജില്ലാ പ്രസിഡന്റ് സി പ്രവീണ്‍ കുമാര്‍, ഒഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സക്കീന കുന്നത്ത്, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി ഒ അസ്‌കര്‍, തൃപ്രങ്ങോട് പഞ്ചാത്ത് പ്രസിഡന്റ് മുജീബ് പൂളക്കല്‍, താനൂര്‍ നഗരസഭാ അധ്യക്ഷ നസ് ല ബഷീര്‍, തിരൂര്‍ നഗരസഭ ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി, ഗായകന്‍ ഫിറോസ് ബാബു എന്നിവര്‍ സംസാരിച്ചു. ടി സി വി ഡയറക്ടര്‍ പി രഘുനാഥ് നന്ദി പറഞ്ഞു.


facebook

വളരെ പുതിയ വളരെ പഴയ